
മാനന്തവാടിയിൽ വിദ്യാര്‍ത്ഥിയെ മര്‍ദ്ധിച്ച സംഭവം; അധ്യാപകനെതിരെ നടപടി സ്വീകരിക്കണം: ഡിവൈഎഫ്‌ഐ
മാനന്തവാടി:വയനാട് ജില്ലയിലെ മാനന്തവാടിയ്ക്ക് അടുത്ത് വള്ളിയൂര്‍ക്കാവ് യു.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ധിച്ച അധ്യാപകനായ ബാബു പ്രശാന്തിനെതിരെ നടപടി വൈകുന്നതായി ഡിവൈഎഫ്‌ഐ. പയ്യമ്പള്ളി മേഖല കമ്മിറ്റിയുടേതാണ് ആരോപണം. ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എഇഒ യെ നേരില്‍ കണ്ട് ഡിവൈഎഫ്‌ഐ കത്ത് നല്‍കി. നടപടി l നീണ്ടുപോയാല്‍ ശക്തമായ സമരവുമായി മുന്‍പോട്ട് പോകുമെന്ന് ഡിവൈഎഫ്‌ഐ പയ്യമ്പള്ളി മേഖല കമ്മിറ്റി അറിയിച്ചു.
Comments (0)