Posted By Surya Staff Editor Posted On

ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു

മലയാള നാടക-സിനിമാ-ടെലിവിഷൻ മേഖലയിലെ അഭിനേതാവ് പൂജപ്പുര രവി എന്ന രവീന്ദ്രൻ നായർ അന്തരിച്ചു. എസ്.എൽ.പുരം സദാനന്ദന്റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിൽ ബീരാൻകുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്. അതിനു ശേഷം കലാനിലയം ഡ്രാമാ വിഷൻ എന്ന നാടക സംഘത്തിലും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രവർത്തിച്ചു. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം പൂജപ്പുര രവി അഭിനയിച്ച് പ്രദർശനത്തിന് എത്തിയ ചലച്ചിത്രമാണ് ഗപ്പി.

Comments (0)

Leave a Reply