Posted By Surya Staff Editor Posted On

കുഞ്ഞുങ്ങളേ വായിച്ചു വളരുക: വായനപക്ഷാചരണം,ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും

കല്‍പ്പറ്റ: വായനപക്ഷാചരണം വയനാട് ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നാളെ രാവിലെ 11 ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വ്വഹിക്കും. എ.ഡി.എം എന്‍.ഐ.ഷാജു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. എഴുത്തുകാരന്‍ ഒ.കെ. ജോണി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തും. വായനാദിന പ്രതിജ്ഞ, കവിതാലാപനം, പുസ്തകാ സ്വാദനം എന്നിവ നടക്കും. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കണിയാമ്പറ്റ ജി.എം.ആര്‍.എസ്സിലെ കുട്ടികളെ ചടങ്ങില്‍ ആദരിക്കും.

Comments (0)

Leave a Reply