
വയനാട് സ്വദേശിയായ വിദ്യാര്‍ത്ഥി കോളേജിൽ ആത്മഹത്യ ചെയ്ത നിലയിൽ
കാവുമന്ദം: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാങ്ങാട് ക്യാമ്പസില്‍ വയനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാവുമന്ദം കുനിയില്‍ അഞ്ചുവീട്ടില്‍ കാളിദാസന്റെയും വസന്തയുടെയും മകന്‍ ആനന്ദ് കെ. ദാസാണ് (23) ആണ് മരിച്ചത്. രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്. ഇന്ന് രാവിലെ ക്യാമ്പസിനുള്ളിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു
കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സഹോദരങ്ങള്‍: ശരത്, അശ്വന്ത് എന്നിവരാണ്.
Comments (0)