
വാളാടിൽ യുവതി മന്ത്രവാദ പീഢനത്തിന് ഇരയായ സംഭവം; വനിതാ കമ്മീഷന്‍ കേസെടുത്തു
വാളാട്: വയനാട് ജില്ലയിലെ വാളാട് സ്വദേശിനിയായ യുവതി ഭര്‍തൃവീട്ടില്‍ മന്ത്രവാദ പീഢനത്തിന് ഇരയായ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്‍ കേസെടുത്തത്. കേസിന്റെ നിലവിലുള്ള സാഹചര്യവും കണ്ടെത്തലുകളും വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വയനാട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)