
കാരാപ്പുഴ അണക്കെട്ടിൽ കുട്ടത്തോണി മറിഞ്ഞ് യുവാവ് മരിച്ചു
കാരാപ്പുഴ: വയനാട് കാരാപ്പുഴ അണക്കെട്ടില്‍ കുട്ടത്തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. നെല്ലാറച്ചാല്‍ നടുവീട്ടില്‍ കോളനിയിലെ ഗിരീഷ് ആണ് മരിച്ചത്. ഇയാൾക്ക് 32 വയസ്സായിരുന്നു.
നെല്ലാറച്ചാല്‍ ഞാമലംകുന്ന് വ്യൂപോയിന്റിന് സമീപം ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. അപകടം നടന്ന സ്ഥലത്തുനിന്ന് കരയിലേക്ക് നീന്തിയെങ്കിലും ആമ്പല്‍ ചെടികള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത് ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു.
Comments (0)