
ഇന്റർ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് പനമരത്ത്
പനമരം: വയനാട് ജില്ലയിലെ സ്കൂൾ ടീമുകൾക്കായി പനമരം ഫിറ്റ്കാസ ഇൻഡോർ ടർഫ് സ്റ്റേഡിയത്തിൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നു.
അണ്ടർ 16 കാറ്റഗറി മുതലാണ് മത്സരങ്ങൾ നടക്കുക. 01/01/2008 ന് ശേഷം ജനിച്ചവർക്കാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരമെന്ന് അധികൃതർ അറിയിച്ചു.
ജൂൺ 26 ന് രാവിലെ ഒൻപത് മുതലാണ് മത്സരങ്ങൾ നടക്കുക. തുടർ വർഷങ്ങളിലും ചാമ്പ്യൻഷിപ്പ് നടക്കും.
താല്പര്യമുള്ള സ്കൂൾ അധികൃതർ
6282048516 എന്ന നമ്പറിൽ ബന്ധപ്പെടണം.
Comments (0)