Posted By Surya Staff Editor Posted On

മേപ്പാടിയിൽ പള്‍സ് എമര്‍ജന്‍സി ടീം പരിശീലനം നടത്തി

മേപ്പാടി: പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെ പരിശീലനത്തിന്റെ ഭാഗമായി മേപ്പാടി ചുളിക്കാ പുഴയില്‍ പരിശീലനം നടത്തി.വെള്ളത്തില്‍ അകപ്പെട്ട ഒരാളെ റെസ്‌ക്യൂ ചെയ്യുന്നതും അയാള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുന്നതും, പള്‍സിലെ വനിതാ അംഗങ്ങള്‍ക്ക് റിവര്‍ ക്രോസിങ് അടക്കമുള്ള കാര്യങ്ങളുമാണ് പരിശീലനത്തിന്റെ ഭാഗമായി നടത്തിയത്. എല്ലാ ഞായറാഴ്ചകളിലും വിവിധ സ്ഥലങ്ങളിലായി വ്യത്യസ്തമായ പരിശീലന പരിപാടികള്‍ ആണ് പള്‍സ് എമര്‍ജന്‍സി ടീം കേരള സംഘടിപ്പിക്കുന്നത്.
വയനാട് ജില്ലയില്‍ 300 നടുത്ത് വരുന്ന അംഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 അംഗ ടീമിനാണ് പരിശീലനം നല്‍കുന്നത്.

Comments (0)

Leave a Reply