
കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കമ്പളക്കാട്: കൽപ്പറ്റ കമ്പളക്കാടിൽ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ വരുന്ന ഫ്‌ളയിം സുരക്ഷയും കമ്പളക്കാട് പോലീസും സംയുക്തമായി ചേർന്നാണ് അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് നിര്‍വ്വഹിച്ചു. സുരക്ഷ മാനേജര്‍ സിബിന്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.
Comments (0)