
പടിഞ്ഞാറത്തറ സ്വദേശിക്ക് വധശ്രമ കേസില്‍ പത്ത് വര്‍ഷം കഠിനതടവ്
പടിഞ്ഞാറത്തറ: കാപ്പ ചുമത്തി അകത്താക്കിയ
കുരിശ് ഷിജുവിനെതിരെ
വീണ്ടും ശിക്ഷാവിധി. വധശ്രമ കേസിൽ പത്തുവർഷം കഠിന തടവാണ് ലഭിച്ചിരിക്കുന്നത്.
28 ലധികം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് കാപ്പചുമത്തി ജയിലില്‍ കഴിയുന്നയാള്‍ക്ക് മറ്റൊരു കേസില്‍ പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപാ പിഴയും വിധിചിരിക്കുകയാണ്. കാവുംമന്ദം കാരനിരപ്പേല്‍ ഷിജു(43) എന്ന കുരിശ് ഷിജു വിനെതിരെയാണ് മാനന്തവാടി അഡീഷണല്‍ സെഷന്‍സ് ആന്റ് എസ് സി, എസ് ടി കോടതി ജഡ്ജി പി ടി പ്രകാശന്‍ ശിക്ഷവിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധിയുണ്ട്.
Comments (0)