
കല്പറ്റയിൽ കഞ്ചാവുമായി പിടിയിലായ യുവാവിന് രണ്ട് വര്‍ഷം തടവും 20000 രൂപ പിഴയും
കല്‍പ്പറ്റ: വയനാട് ജില്ലയിലെ കല്പറ്റയിൽ കഞ്ചാവുമായി പിടിയിലായ യുവാവിന് രണ്ട് വര്‍ഷം തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട്, കൂടത്തായ് അമ്പലമുക്ക്, അന്തംകുന്ന് വീട്ടില്‍ സജാദ് (32) നെയാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2018 ലാണ് സജാദിനെ 1600 ഗ്രാം കഞ്ചാവുമായി വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്.
Comments (0)