
മാനന്തവാടി: കുരങ്ങ് ശല്യത്തിന് പരിഹാരം കാണണമെന്ന് കിഫ
മാനന്തവാടി: മാനന്തവാടിയില്‍ വര്‍ദ്ധിച്ചുവരുന്ന കുരങ്ങ് ശല്യത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് കിഫ മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശാശ്വത നടപടികള്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് കമ്മറ്റി വിലയിരുത്തി. കിഫ മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുരങ്ങ് ശല്യത്തിനെതിരെ 550 ഇല്‍ പരം പരാതികള്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിക്കുകയും വനം വകുപ്പിന് കൈമാറുകയും ചെയ്തു. മാനന്തവാടി മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ഇപ്പോഴും കുരങ്ങ ശല്യം രൂക്ഷമാണ്. ഇതിനൊരു പരിഹാരം കാണണം എന്നാണ് സംഘടനയുടെ ആവശ്യം.
Comments (0)