
വിദ്യാർത്ഥികൾക്ക് യൂത്ത് കോൺഗ്രസിന്റെ കൈത്താങ്ങ് : പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
നെല്ലാറച്ചാല്‍: നെല്ലാറച്ചാല്‍ ഹൈസ്‌കൂളിന് യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൈത്താങ്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പഠനോപകരണങ്ങള്‍ കൈമാറി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സിറില്‍ ജോസ്് ചടങ്ങ് ഉത്ഘാടനം ചെയ്തു. സ്റ്റാനി ജോസഫ്, ശിവപ്രസാദ് എം.വി, നൗഫല്‍ കെ.എം, ഷെമീര്‍ കെ.എസ് ഷാഫി മൂഴിക്കല്‍, ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)