
മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു
കൽപറ്റ: വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 24നു രാവിലെ 9.30 മുതൽ മുട്ടിൽ ഡബ്ല്യുഎംഒ കോളജിൽ മെഗാ തൊഴിൽമേള നടത്തും. ജില്ലയ്ക്ക് അകത്തും പുറത്തു നിന്നുള്ള 24 തൊഴിൽ ദാതാക്കൾ മേളയിൽ പങ്കെടുക്കും. നഴ്സ്, ഫാർമസിസ്റ്റ്, മാനേജർ, സെയിൽസ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിലായി ഡിഗ്രി, പോളി ഡിപ്ലോമ, ഐടിഐ, എസ്എസ്എൽസി, എംബിഎ, ബിബിഎ, ജിഎൻഎം, ബിഎസ്സി നഴ്സിങ്, ഡിഫാം, ബിഫാം എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി ആയിരത്തിലധികം അവസരങ്ങൾ മേളയിൽ ലഭ്യമാകും. പങ്കെടുക്കുന്നവർക്ക് www.ncs.gov.in എന്ന വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്യാം. 04936 202534
Comments (0)