
കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം
തിരുവനന്തപരം: ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയത് ഒരു വര്‍ഷം കൂടി തുടരും. ഇതിനായി വനംവകുപ്പിറക്കിയ ഉത്തരവ് മന്ത്രിസഭ അംഗീകരിച്ചു.
അതേസമയം കഴിഞ്ഞ വര്‍ഷം മെയിലാണ് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉപാധികളോടെ അനുമതി നല്‍കിയത്. ഒരു വര്‍ഷത്തേക്ക് ആയിരുന്നു അനുമതി ലഭിച്ചിരുന്നത്. ഇതാണ് വീണ്ടും നീട്ടി ഉത്തരവായത്. പന്നികളെ കൊല്ലാന്‍ അനുമതി നല്‍കാന്‍ തദ്ദേശസ്ഥാപന മേധാവികള്‍ക്ക് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവിയും നല്‍കിയിട്ടുണ്ട്.
Comments (0)