Posted By Surya Staff Editor Posted On

നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നാളെ എബിവിപി സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസത്തെ ഇടതുപക്ഷ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും, പോലീസ് എസ്എഫ്‌ഐക്ക് വിടുപണി ചെയ്യുകയാണെന്നും ആരോപിച്ചുമാണ് നടപടി. എബിവിപി കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചതും എബിവിപി സംസ്ഥാന വ്യാപകമായി നാളെ (ജൂണ്‍ 23) വിദ്യാഭ്യാസ ബന്ദിന് കാരണമാണ്. വിദ്യാഭ്യാസ മേഖലയില്‍ ഇടതുപക്ഷത്തിന്റെ സ്വജനപക്ഷപാതമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അധികാരത്തിന്റെ ബലത്തില്‍ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്ന വിദ്യാര്‍ത്ഥികളെ പോലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാമെന്നത് ഇടതുസര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും എബിവിപി.

Comments (0)

Leave a Reply