
ബത്തേരിയിൽ സ്വർണം മോഷ്ടിച്ച പ്രതി പിടിയിലായി
ബത്തേരി: ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച്
10 പവന്‍ സ്വര്‍ണ്ണവുമായി മുങ്ങിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍
പോലീസ് പിടിയിലായി. ഇന്നലെയാണ് തട്ടിപ്പിനിടയായ സംഭവം നടന്നത്.
ആഡംബര റിസോര്‍ട്ടിലെ താമസക്കാരനെന്ന വ്യാജേനെ ജ്വല്ലറി ജീവനക്കാരെ വിളിച്ചുവരുത്തി കബളിപ്പിച്ച് പത്ത് പവന്‍ സ്വര്‍ണനാണയങ്ങള്‍ തട്ടിയെടുത്ത യുവാവിനെയാണ് ബത്തേരി സി.ഐ എം.എ സന്തോഷും സംഘവും മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്.
കോഴിക്കോട് തിക്കോടി സ്വദേശി വടക്കേ പുരയില്‍ റാഹില്‍ (28) ആണ് പിടിയിലായത്.
Comments (0)