
ചെസ്സ് ടൂര്‍ണമെന്റ് ജൂണ്‍ 28ന്: പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഈ നമ്പറിൽ വിളിക്കുക
ബത്തേരി: ഇന്ത്യന്‍ ചെസ്സ് അക്കാദമി വയനാടിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 28 വ്യാഴാഴ്ച സുല്‍ത്താന്‍ ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ വെച്ച് വയനാട് ജില്ലാ ജൂനിയര്‍ ചെസ്റ്റ് ടൂര്‍ണ്ണമെന്റ് നടക്കും. രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു വരെയാണ് പരിപാടി.
12 വയസ്സിനും 17 വയസ്സിനും താഴെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായാണ് ടൂര്‍ണ്ണമെന്റ് നടക്കുക. ഓരോ വിഭാഗത്തിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 80 പേര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. മത്സരത്തില്‍ പങ്കെടുക്കന്‍ താല്‍പ്പര്യമുള്ളവര്‍ സെക്രട്ടറി വി.ആര്‍ സന്തോഷ്: 9605020305, അര്‍ബിട്ടര്‍ രമേശ് .ആര്‍: 9744056901 എന്നീ നമ്പറുകളില്‍ ജൂണ്‍ 24 ന് 5 മണിക്ക് മുന്‍പു പേരു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Comments (0)