
ഇന്ന് പുറത്തിറങ്ങിയ തൊഴിലവസരം
വയനാട് ജില്ലയിൽ ഇന്ന് പുറത്തിറങ്ങിയ തൊഴിലവസരങ്ങൾ പരിശോധിക്കാം.
അധ്യാപക നിയമനം
ബത്തേരി: മൂലങ്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്രീപ്രൈമറി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുള്ള പ്രീ– പ്രൈമറി താൽക്കാലിക അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച 26നു രാവിലെ 11ന് സ്കൂൾ ഓഫിസിൽ.
മിഷൻ കോ ഓർഡിനേറ്റർ
കൽപറ്റ: ജില്ലയിലെ (സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ടു ഫിഷർ വുമൺ) സാഫ് പദ്ധതികളുടെ നടത്തിപ്പിനും ഏകോപനത്തിനും മിഷൻ കോ ഓർഡിനേറ്ററെ നിയമിക്കുന്നതിന് കൂടിക്കാഴ്ച ജൂലൈ 3നു രാവിലെ 10.30ന്. 04936 293214.
Comments (0)