Posted By Surya Staff Editor Posted On

ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

നടവയല്‍: നടവയല്‍ സി എം കോളേജ് ക്രിസ്റ്റല്‍ 15 മിഷന്‍ പദ്ധതികളുടെ ഭാഗമായി ട്രയല്‍ ബ്ലേയ്‌സ് കാരിയര്‍ ബൂസ്റ്റിംഗ് പരിപാടിയുടെ സമാപനത്തോടുബന്ധിച്ച് ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടി നടത്തി. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് പരിപാടി നടത്തിയത്.

കേരള എക്സൈസ് വിഭാഗവും, ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നടവയല്‍ യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സിവില്‍ എകസൈസ് ഓഫീസറും വിമുക്തി മിഷന്‍ മുന്‍ കോര്‍ഡിനേറ്ററുമായ വിജേഷ് കുമാര്‍ പരിപാടി ഏകോപിച്ചു.

Comments (0)

Leave a Reply