Posted By Surya Staff Editor Posted On

കരാർ അടിസ്ഥാനത്തിൽ ജോലിക്കാരെ നിയമിക്കുന്നു: ഉടൻ അപേക്ഷിക്കുക

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മരുതോങ്കര ഡോ. ബി ആർ അംബേദ്‌കർ മോഡൽ റസിഡൻഷ്യൽ (ഗേൾസ് ) സ്‌കൂളിലേക്ക് 2023-24 അധ്യയന വർഷത്തേക്ക്  രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കായി രണ്ട് മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ബി എഡും ഉള്ളവരായിരിക്കണം. നിയമനം ലഭിക്കുന്നവർക്ക് 12000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും സഹിതം ജൂൺ 30ന്‌ രാവിലെ 10.30ന്‌ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2370379 ,  2370657

Comments (0)

Leave a Reply