
ചെറുകിട സംരംഭകത്വ വികസന പദ്ധതിയ്ക്ക് സഹായം
കല്‍പ്പറ്റ: ജോയിന്റ് വോളണ്ടറി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്‌സ് ( ജ്വാല) യുടെ സില്‍വര്‍ ജൂബിലി വര്‍ഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫഡറേഷന്റെ സഹായത്തോടെ വയനാട് ജില്ലയില്‍ സാമൂഹിക സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി തയ്യല്‍ മെഷിനുകള്‍, ഹൈ ടെക് കോഴിക്കൂട് എന്നിവ 50 ശതമാനം ധനസഹായത്തോടെ വിതരണം ചെയ്യും.
അതേസമയം +2 മുതല്‍ പ്രൊഫഷണല്‍ കോഴ്സ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 50 ധനസഹായത്തോടെ ലാപ്‌ടോപ്പ് നല്‍കുന്ന പദ്ധതിയും ആരംഭിച്ചതായി ജ്വാല എക്‌സി.ഡയറക്ടര്‍ സി.കെ.ദിനേശന്‍ അറിയിച്ചു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്കായി കല്‍പറ്റ ഡിവില്‍ സ്റ്റേഷന് സമീപമുള്ള ജ്വാലയുടെ ഓഫീസുമായോ 04936 206036 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Comments (0)