
മീനങ്ങാടിയില്‍ മറ്റന്നാൾ മുതല്‍ ട്രാഫിക് പരിഷ്‌കരണം
മീനങ്ങാടി: ജൂണ്‍ 26 മുതല്‍ ട്രാഫിക് പരിഷ്‌കരണങ്ങള്‍ നിലവില്‍ വരും. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സ്ഥിരം പാര്‍ക്കിംഗ് പൂര്‍ണ്ണമായും ഒഴിവാക്കി 20 മിനിറ്റ് നേരം സ്ഥാപനത്തിനു മുന്നില്‍ വാഹനം നിര്‍ത്തി സാധനങ്ങള്‍ വാങ്ങുവാനോ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോ അനുമതി നല്‍കും. ഡ്രൈവര്‍ വിളിപ്പാടകലെ ഉണ്ടാകണമെന്ന നിബന്ധനയോടെയാണ് പാര്‍ക്ക് & ബൈ സിസ്റ്റം നടപ്പിലാക്കുന്നത്. രാവിലെ വാഹനം നിര്‍ത്തിയിട്ട് രാത്രി തിരിച്ചെത്തുന്നത് വരെ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ ഫൈന്‍ ചുമത്തും.
പോലീസ് സ്റ്റേഷന്‍ മുതല്‍ മുസ്ലീം പള്ളി വരെ റോഡിന്റെ വടക്ക് ഭാഗത്തെ പാര്‍ക്കിംഗ് പൂര്‍ണ്ണമായി നിരോധിച്ചു. ഓട്ടോ ടാക്‌സി സ്റ്റാന്റുകളിലും പുനക്രമീകരണം വരുത്തിയിട്ടുണ്ട്.
Comments (0)