Posted By Surya Staff Editor Posted On

പനവല്ലിയെ വിറപ്പിച്ച കടുവ കൂട്ടിലായി

പനവല്ലി: വയനാട് പനവല്ലിയിൽ നാട്ടുകാർക്ക് ഭീഷണിയായി വളർത്തു മൃഗങ്ങളെ ആക്രമിച്ച കടുവയെ പിടികൂടി. കടുവയെ പിടിക്കാന്‍ വനംവകുപ്പ് സ്ഥാപിച്ച കുട്ടില്‍ കടുവ അകപ്പെട്ടു. ഇന്ന് രാത്രി 9 മണിയോടെയാണ് കടുവ കുടുങ്ങിയത്. കടുവയുടെ ആക്രമണമുണ്ടായ ആദണ്ടയില്‍ കഴിഞ്ഞയാഴ്ചയാണ് കൂട് സ്ഥാപിച്ചത്. കാപ്പിത്തോട്ടത്തില്‍ നിന്ന് അല്പം മാറി സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു.

Comments (0)

Leave a Reply