Posted By Surya Staff Editor Posted On

വയൽ നാട്ടിൽ ചെയ്യാൻ മടിച്ച് മഴ:: ഏറ്റവും കുറവ് മഴ പെയ്തത് വയനാട് ജില്ലയിൽ

കൽപറ്റ: കാലവർഷം തുടങ്ങിയത് ജൂൺ മാസത്തിലാണ്. ജൂൺ മാസം അവസാനിക്കാൻ ഒരാഴ്ച മാത്രമാണ് ഇനി അവശേഷിക്കുന്നത്.  തുടർച്ചയായ മൂന്നാം വർഷവും കേരളത്തിൽ ജൂൺ മാസത്തിൽ ഏറ്റവുമധികം മഴക്കുറവുണ്ടായ ജില്ലയായി മാറിയിരിക്കുകയാണ് വയനാട്.

ജൂൺ 1 മുതൽ ഇന്നലെ വരെയുള്ള കണക്കുപ്രകാരം 81 ശതമാനമാണു ജില്ലയിലെ മഴക്കുറവ്. ഈ കാലയളവിൽ 493.5 മില്ലീമീറ്റർ മഴ പെയ്യേണ്ടിടത്ത് വയനാട്ടിൽ ലഭിച്ചത് 95.1 മില്ലീമീറ്റർ മഴ മാത്രം. കഴിഞ്ഞ ജൂണിൽ തെക്കുപടിഞ്ഞാറൻ കാലവർഷം തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോൾ 76% മഴക്കുറവാണ് ജില്ലയിലുണ്ടായത്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ മഴക്കുറവ് 86 ശതമാനമായി ഉയർന്നു. 174.7 മില്ലീമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് 29.3 മില്ലീമീറ്റർ മഴയാണു കഴിഞ്ഞതവണ ഇതേ കാലയളവിൽ ലഭിച്ചത്.

Comments (0)

Leave a Reply