Posted By Surya Staff Editor Posted On

ഡിവൈഎഫ്ഐ മേഖല സമ്മേളനങ്ങൾക്ക് തുടക്കം

കല്‍പ്പറ്റ: വയനാട്  ജില്ലയില്‍ ഡിവൈഎഫ്‌ഐ മേഖലാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. തിരുനെല്ലി മേഖലാ സമ്മേളനം ജില്ലാ വൈസ് പ്രസിഡണ്ട് സി ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജിതിന്‍ കെ.ആര്‍, കെ.വിപിന്‍, വി.ബി ബബീഷ്, പി.വി ബാലകൃഷ്ണന്‍, ടി.കെ സുരേഷ് സുഭാഷ്, നിധിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേഖലാ പ്രസിഡണ്ടായി നീജീഷിനെയും സെക്രട്ടറിയായി നിധിന്‍ കെ സിയെയും ട്രഷററായി വിജീഷിനെയും സമ്മേളനം തെരെഞ്ഞെടുത്തു.

Comments (0)

Leave a Reply