
അനധികൃത മത്സ്യബന്ധനം നടത്തരുത്: മുന്നറിയിപ്പ് നൽകി ഫിഷറീസ് വകുപ്പ്
കല്‍പ്പറ്റ: വയനാട് ജില്ലയിലെ പ്രകൃതിദത്ത ജലാശയങ്ങളിലെ മത്സ്യസമ്പത്ത് നിലനിര്‍ത്തുന്നതിലേക്കും സംരക്ഷിക്കുന്നതിലേക്കും പ്രതികൂലമായ രീതിയില്‍ മത്സ്യങ്ങളുടെ മണ്‍സൂണ്‍ കാല സ്വാഭാവിക മത്സ്യ പ്രജനനം തടസ്സപ്പെടുത്തിക്കൊണ്ട് അനധികൃത മത്സ്യബന്ധനം നടത്തരുതെന്ന് അധികൃതർ. അനധികൃത മത്സ്യബന്ധന രീതികള്‍ (ഊത്ത പിടുത്തം, തെരിവല) സ്വീകരിക്കുന്നത് കേരള ഉള്‍നാടന്‍ മത്സ്യബന്ധന ആക്ട് പ്രകാരം 2010 പ്രകാരം നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
Comments (0)