
നിരവധി മേഖലകളിൽ ജോലി ഒഴിവ്
വയനാട് ജില്ലയിൽ ഇന്ന് പുറത്തിറങ്ങിയ തൊഴിലവസരങ്ങൾ പരിശോധിക്കാം.
കൽപറ്റ: പട്ടികവർഗ വികസന വകുപ്പ് സി-ഡാക് മുഖേന നടപ്പിലാക്കുന്ന ഡിജിറ്റലി കണക്ടഡ് ട്രൈബൽ കോളനീസ് പദ്ധതിയുടെ ഭാഗമായി നഴ്സ്, സപ്പോർട്ടിങ് സ്റ്റാഫ്, എൻജിനീയർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം. 27നു രാവിലെ 10 മുതൽ 12 വരെ കൽപറ്റ ഐടിഡിപി ഓഫിസിൽ കൂടിക്കാഴ്ച. 04936 202231.
വൈത്തിരി: താലൂക്ക് ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റ്, ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിൽ നിയമനം. താൽപര്യമുള്ളവർ ജൂലൈ 3 ന് രാവിലെ 10.30 ന് ഓഫിസിൽ എത്തണം 04936 256229.
Comments (0)