Posted By Surya Staff Editor Posted On

കർണാടകയിൽ വെച്ച് നടന്ന വാഹനാപകടത്തിൽ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം

പുല്‍പ്പള്ളി: കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ വച്ച് ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പുല്‍പ്പള്ളി പാടിച്ചിറ സ്വദേശിയായ മഞ്ഞളിയില്‍ എം.വി ജെറിന്‍ (34) ആണ് മരിച്ചത്. മാനന്തവാടി പായോട് വയനാട് ഡീസല്‍ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.ഇന്ന് പുലര്‍ച്ചെ ബംഗളൂരില്‍ നിന്ന് വയനാട്ടിലേക്ക് വരികയായിരുന്ന ബൊലേറൊയാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ വാഹനം ഏകദേശം പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്.
 

Comments (0)

Leave a Reply