
ബാണാസുര ഡാമിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞ നിലയിൽ
പടിഞ്ഞാറത്തറ: ജൂൺ അവസാനിക്കാറായിട്ടും ബാണാസുര ഡാമിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞ നിലയിൽ. കാലവർഷം ലഭിക്കാത്തതിനു പുറമേ വേനൽ മഴ കുറഞ്ഞതും ജലനിരപ്പ് വൻ തോതിൽ കുറയാൻ ഇടയാക്കി. ഡാമിലേക്ക് ഒഴുകിയെത്തുന്ന മിക്ക തോടുകളിലും നീരൊഴുക്ക് പൂർണമായും നിലച്ച അവസ്ഥയിലാണ്.
കഴിഞ്ഞ വർഷം ഇതേ സമയം 755.75 മീറ്ററായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. എന്നാൽ ഇന്നലെ 754.80 മീറ്റർ ആണ്. 2018ലെ പ്രളയത്തെ തുടർന്ന് ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ മഴക്കാലത്ത് ഡാമിൽ സ്റ്റോക്ക് ചെയ്യേണ്ട വെള്ളത്തിന്റെ അളവ് കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്.
അതു പ്രകാരം 770 മീറ്റർ വെള്ളമാണ് ഇപ്പോൾ നിലനിർത്തേണ്ടത്. എന്നാൽ അതിലും 15 മീറ്ററിലധികം കുറവാണ് ഇപ്പോൾ. കഴിഞ്ഞ ജൂണിൽ 137.4 മില്ലീമീറ്റർ മഴയാണ് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ലഭിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 92 മില്ലീമീറ്റർ ആയി കുറഞ്ഞു.
Comments (0)