Posted By Surya Staff Editor Posted On

മഴയില്ല, പുതിയ പദ്ധതികളില്ല:വയനാട്ടിൽ കുരുമുളക് കർഷകർ പ്രതിസന്ധിയിൽ

പുൽപള്ളി: വയനാട്ടിൽ കുരുമുളകു കർഷകർ പ്രതിസന്ധിയിൽ. മഴയില്ലാത്തതാണ് ഇതിന് കാരണമായത്. തനിവിളയായി കൃഷി ചെയ്തിരുന്ന പുൽപള്ളി മേഖലയിൽ നിന്ന് അപ്രത്യക്ഷമാവുകയാണു കുരുമുളക്.

കേരളത്തിൽ ഏറ്റവും കൂടുതൽ കുരുമുളക് ഉൽപാദനമുണ്ടായിരുന്ന വയനാട്ടിൽ ഇപ്പോൾ കർഷകർക്കു വീട്ടാവശ്യത്തിനുള്ള ഉൽപന്നം പോലും കിട്ടാത്ത അവസ്ഥ. കാലാവസ്ഥാ മാറ്റം, ദ്രുതവാട്ടം എന്നിവയിൽ തകർന്നടിഞ്ഞ കുരുമുളക് കൃഷി വീണ്ടും സജീവമാക്കാൻ കർഷകർ ശ്രമം നടത്തുന്നുണ്ടെങ്കിലും മുൻപത്തേതു പോലെ ചെടി വളരുന്നില്ല. വളർന്നാൽ തന്നെ ആദായമെടുക്കാറാകുമ്പോൾ വാടിയുണങ്ങുന്നു. സുഗന്ധ വ്യഞ്ജന ബോർഡ് 10 വർഷം മുൻപു വയനാട്ടിൽ നടപ്പാക്കിയ പുനരുദ്ധാരണ കൃഷി കുറെ ഗുണം ചെയ്തിരുന്നു. കർഷകരെ സഹായിക്കുന്ന ഇത്തരം പദ്ധതികൾ വീണ്ടും നടപ്പാക്കണമെന്നാണ് ആവശ്യം.

Comments (0)

Leave a Reply