
സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍
പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ നടത്തിയ വായ്പ തട്ടിപ്പില്‍ കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍. ബാങ്കിന്റെ മുന്‍ഡയറക്ടര്‍ വെള്ളിലാംതടത്തില്‍ വി എം പൗലോസ് നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് 60 വയസാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. വായ്പ തട്ടിപ്പിനിരയായ പുല്‍പ്പള്ളി കേളക്കവല പരമ്പക്കാട്ട് ഡാനിയേല്‍ നേരത്തെ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പൗലോസിനെതിരെ സഹോദര ഭാര്യ ദീപ ഷാജിയും പരാതിനല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ പേരില്‍ 20 ലക്ഷം രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി.
Comments (0)