
ബത്തേരിയിൽ കഞ്ചാവ് ചെടികള്‍ കണ്ടെത്തി
ബത്തേരി: ബത്തേരി ചുങ്കത്ത് നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു. രണ്ട് മീറ്റര്‍ വരെ ഉയരമുള്ളതടക്കം ഏഴ് കഞ്ചാവ് ചെടികളാണ് കണ്ടെത്തി കേസെടുത്തത്. ഏഷ്യന്‍ ടൂറിസ്റ്റ് ഹോമിന് പുറകിലെ കാടുകള്‍ക്കിടയിലാണ് ചെടികൾ നട്ടുവളർത്തിയിരുന്നത്.
ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചുമതല വഹിക്കുന്ന ടി.ഷറഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍ വി.ആര്‍ ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രജിത്ത്.പി.വി, അര്‍ജുന്‍.കെ.എ, ബാബു ആര്‍.സി. എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Comments (0)