
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കൽപറ്റ: ഭിന്നശേഷി കാരണം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ പെൺമക്കളുടെയും ഭിന്നശേഷിക്കാരായ പെൺകുട്ടികളുടെയും വിവാഹത്തിനു ധനസഹായം അനുവദിക്കുന്ന ‘പരിണയം’ പദ്ധതിയിലേക്കും തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകനെയോ മകളെയോ സംരക്ഷിക്കേണ്ടി വരുന്ന, ഭർത്താവ് ഉപേക്ഷിച്ച ബിപിഎൽ കുടുംബങ്ങളിലെ മാതാവിനു സ്വയംതൊഴിൽ ആരംഭിക്കുന്നതിനായി വകുപ്പ് മുഖേന ഒറ്റത്തവണ ധനസഹായം അനുവദിക്കുന്ന ‘സ്വാശ്രയ’ പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സുനീതി പോർട്ടലിലൂടെ ഓൺലൈനായി നൽകാം. 04936 205307.
Comments (0)