
ഫീൽഡ് അസിസ്റ്റന്റ്
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സിന്റെ പദ്ധതിയിൽ ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പട്ടികവർഗ സമുദായത്തിലുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുണ്ട്. പ്ലസ്ടുവോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയും പാരമ്പര്യ വൈദ്യ ചികിത്സയിൽ പ്രാഥമിക അറിവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 29,000 രൂപ ഹോണറേറിയവും നിബന്ധന പ്രകാരം 2,000 രൂപ യാത്രാ ബത്തയും ലഭിക്കും. കാലാവധി എട്ടുമാസം. അപേക്ഷകർക്ക് 01.01.2023ന് 41 വയസിൽ കൂടരുത്.
kirtads.kerala.gov.in ലെ ഗൂഗിൾ ഫോം മുഖേന ഓൺലൈനായി ജൂലൈ 15നകം അപേക്ഷ നൽകണം. വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്ന തീയതി ഫോണിലോ ഇ-മെയിലിലോ അറിയിക്കും.
Comments (0)