
സംസ്ഥാനത്ത് രണ്ട് ദിവസം പെരുന്നാള്‍ പൊതുഅവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ബലിപെരുന്നാൾ പ്രമാണിച്ച്
രണ്ട് ദിവസം പൊതു അവധി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. നാളെയും മറ്റന്നാളും ( ജൂണ്‍ 28,29) അവധി പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാള്‍ കൂടി അവധി നല്‍കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ വ്യാഴാഴ്ച (ജൂണ്‍ 29) ആണ് ബലി പെരുന്നാള്‍. അറബിമാസം ദുല്‍ഖഅ്ദ് 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാള്‍.
Comments (0)