
മയക്കുമരുന്നുമായി വിവിധ ജില്ലക്കാരായ 9 പേർ ലക്കിടിയിൽ പിടിയിലായി
വൈത്തിരി:എംഡിഎംഎ യുമായി വയനാട്,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഒമ്പത് യുവാക്കളെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. ലക്കിടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ നിന്നുമാണ് ഇവർ പിടിയിലായത്. 10.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്.
കല്‍പ്പറ്റ വട്ടക്കാരി വീട്ടില്‍ മിന്‍ഹാജ് (30) ,കൂളിവയല്‍ കരിമ്പനക്കല്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (23) , കൊടുവള്ളി വാവാട് കതിരോട്ടില്‍ വീട്ടില്‍ റമീസ് (23) , താമരശ്ശേരി അമ്പായത്തോട് പുല്ലുമല വീട്ടില്‍ മിര്‍ഷാദ് (28) , താമരശ്ശേരി പരപ്പന്‍പൊയില്‍ മേത്തല്‍തൊടുകയില്‍ വീട്ടില്‍ ഇക്ബാല്‍ (24), കൊടുവള്ളി അവിലോര അരീക്കര വീട്ടില്‍ സുബൈര്‍ (39) താമരശ്ശേരി കോരങ്ങാട് വീട്ടില്‍ മുഹമ്മദ് ഹിഷാം (23), തലശ്ശേരി സൈദാര്‍പള്ളി എ പി വീട്ടില്‍ അഫീല്‍ ഇബ്രാഹിം (34) ,തലശ്ശേരി ചൊക്ലി മാസ് വീട്ടില്‍ ഷെസില്‍ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Comments (0)