
തൊഴിലവസരം കാണാതെ പോകരുത്:: വേഗമാകട്ടെ
ഡെപ്യൂട്ടേഷന്‍ അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്പ്സ് ആന്‍റ് കൊമ്മേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ കോഴിക്കോട് ജില്ലാ ഓഫീസിലേക്ക് ക്ലാര്‍ക്ക് കം കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ : 26,700- 60,300. അപേക്ഷകര്‍ വഞ്ചിയൂരിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലേക്ക് എൻ ഒ സി സഹിതം അപേക്ഷിക്കേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2372434, 0471 2572758.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 720 രൂപ പ്രതിദിന വേതന അടിസ്ഥാനത്തിൽ ഒരു വര്‍ഷ കാലയളവിലേക്ക് താല്‍ക്കാലികമായാണ് നിയമനം. യോഗ്യത : ഡിഗ്രി, പി.ജി.ഡി.സി.എ. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും 45 വയസ്സിന് താഴെ പ്രായമുളളവരുമായ ഉദ്യോഗാർത്ഥികൾ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സുപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
യോഗ ഇൻസ്ട്രക്ടർ ഒഴിവ്
പയ്യോളി മുനിസിപ്പാലിറ്റിയിലെ വനിതകൾക്ക് യോഗ പരിശീലനം പദ്ധതിയിലേക്ക് യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഒരു വർഷത്തിൽ കുറയാത്ത പി ജി ഡിപ്ലോമ ഇൻ യോഗ, അംഗീകൃത സർവകലാശാല/ ഗവ. വകുപ്പുകളിൽ നിന്ന് ഒരു വർഷ ദൈർഘ്യമുള്ള യോഗ സർട്ടിഫിക്കറ്റ് കോഴ്സ്/ബി എൻ വൈ എസ് / എം എസ് സി യോഗ, എം ഫിൽ യോഗ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ അഞ്ചിന് രാവിലെ 10.30 ന് പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രി ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.
Comments (0)