Posted By Surya Staff Editor Posted On

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിൽ ഇറങ്ങിയപ്പോൾ സമാന കേസിൽ വീണ്ടും പിടിയിൽ

കൽപറ്റ: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി വീണ്ടും മറ്റൊരു കേസിൽ പിടിയിൽ.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന് അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയപ്പോൾ സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത മറ്റൊരു പോക്‌സോ കേസിൽ വീണ്ടും പോലീസിന്റെ പിടിയിലായി . തൃക്കൈപ്പറ്റ സ്വദേശി ഉണ്ണിക്കൃഷ്ണനെയാണു (31)  പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി മൊബൈൽഫോൺ ദൃശ്യങ്ങൾ പകർത്തി സുഹൃത്തുക്കൾ വഴി പ്രചരിപ്പിച്ചുവെന്നാണു കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ് ചെയ്തു. 


കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷിനെതിരെയും (30) സൈബർ പൊലീസ് കേസെടുത്തു. ഇയാൾ ജയിലിലായതിനാൽ അറസ്റ്റ് രേഖപ്പെടുത്തി.  

ഒന്നാം പ്രതി ജ്യോതിഷ് പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ ലഭിച്ച രണ്ടാം പ്രതി ഉണ്ണിക്കൃഷ്ണൻ ഇതുപയോഗിച്ച് അതിജീവിതയെ ഭീഷണിപ്പെടുത്തുകയും നഗ്‌ന വിഡിയോ കോൾ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു. 

Comments (0)

Leave a Reply