
സിവില്‍ എക്സൈസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി തലപ്പുഴ സ്വദേശി
തലപ്പുഴ: വയനാടിന് അഭിമാനമായി തലപ്പുഴ സ്വദേശി. കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ നടത്തിയ സിവില്‍ എക്സൈസ് ഓഫീസര്‍ പരീക്ഷയില്‍ വയനാട് ജില്ലയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയാണ് തലപ്പുഴ പുതിയിടം സ്വദേശി അമല്‍ ജിഷ്ണു നാടിന് അഭിമാനമായി മാറിയത്. പ്രതികൂല ജീവിത സഹചര്യത്തിലും കഠിനാധ്വാനത്തിലൂടെ നേടിയ റാങ്ക് കൂടതല്‍ തിളക്കമുള്ളതാക്കുന്നു. ഇതോടാപ്പം അമല്‍ ജിഷ്ണു മറ്റു റാങ്കുലിസ്റ്റുകളിലും ഇടം നേടിയിട്ടുണ്ട്. കുത്തറയില്‍ കമ്മലാക്ഷിയമ്മയുടെ കൊച്ചുമകനാണ്.
Comments (0)