
ഒഴുക്കിൽപ്പെട്ട പത്തു വയസ്സുകാരന് പുതുജീവൻ നൽകി സൈനികൻ
ഗൂഡല്ലൂർ: ഗൂഡല്ലൂർ
അത്തിക്കുന്ന് പുഴയിൽ ഒഴുക്കിൽപെട്ട ബാലനെ സൈനികൻ രക്ഷപ്പെടുത്തി.
കേന്ദ്ര അർധസൈനിക വിഭാഗത്തിലെ സൈനികൻ ജെ.ജയിംസാണു രക്ഷകനായത്. അസമിൽ നിന്നെത്തിയ അതിഥി തൊഴിലാളി മുഹമ്മദിന്റെ മകൻ സാഫിക്കിനെ(10)യാണു രക്ഷപ്പെടുത്തിയത്. പുഴയിൽ കുളിക്കാനിറങ്ങിയ സാഫിക് ഒഴുക്കിൽ പെട്ട് മുങ്ങിപ്പോയതോടെ പരിസരത്തുള്ളവർ ബഹളം വച്ചു.
ഈ സമയത്ത് ഇതുവഴി പോവുകയായിരുന്നു ജെയിംസ്. ബഹളം കേട്ടാണ് പുഴയിൽ ഒരു ബാലൻ മുങ്ങി എന്ന് അറിഞ്ഞത്. ജയിംസ് പുഴയിൽ ചാടി ബാലനെ കരയ്ക്കെത്തിച്ചു. ഈ ഭാഗത്ത് രാവിലെ മുതൽ മഴ പെയ്തതിനാൽ പുഴയിൽ ഒഴുക്ക് ശക്തമായിരുന്നു.
Comments (0)