
മുത്തങ്ങയിൽ അതിമാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
ബത്തേരി: വയനാട് മുത്തങ്ങയില്‍ എം.ഡി.എം.എമായി യുവാക്കള്‍ പിടിയില്‍. കോഴിക്കോട്, ഒളവണ്ണ, ചുള്ളിയോട്ടു വീട്ടില്‍ അഖില്‍ (27), തൃശ്ശൂര്‍, കാരിയാന്‍ വീട്ടില്‍ കെ.എഫ്. ലിന്റോ (34) എന്നിവരെയാണ് 8.94 ഗ്രാം എം.ഡി.എം.എയുമായി ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ മുത്തങ്ങ എയ്ഡ് പോസ്റ്റില്‍ സബ് ഇന്‍സ്പെക്ടര്‍ കെ.വി. ശശികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. ലഹരിക്കെതിരെ ഊര്‍ജിതമായ പരിശോധനയിലാണ് വയനാട് ജില്ലാ പോലീസ്.
Comments (0)