
പനി വന്നാല്‍ സ്വയം ചികിത്സവേണ്ടെന്ന് ആരോഗ്യ വകുപ്പ്
മാനന്തവാടി: പനി ബാധിച്ച രണ്ട് കുട്ടികള്‍ ഒരാഴ്ചക്കിടെ മരിച്ച സാഹചര്യത്തില്‍ പനിയോ പനിയുടെ ലക്ഷണങ്ങളോ കണ്ടാല്‍ സ്വയം ചികിത്സ പാടില്ലെന്ന്
ഡിഎംഒ ഡോ.പി ദിനീഷ് വ്യക്തമാക്കി. പനിയുടെ ലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഉടന്‍ തന്നെ ഡോക്ടര്‍മാരുടെ സേവനം തേടണമെന്നും നിർദ്ദേശമുണ്ട്.
പനിയും മറ്റ് രോഗലക്ഷണങ്ങളും ഉള്ളവര്‍ നിര്‍ബന്ധമായും അടുത്ത ആശുപത്രിയിലെത്തി ഡോക്ടറെ കാണണം. തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രമേ കുടിക്കാവൂ. കൂടാതെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചൂടോടെ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും കൃത്യസമയത്ത് ഉചിതമായ ചികിത്സ ലഭിക്കാത്തതാണ് പനി മൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് കാരണമെന്നും ഇവർ കൂട്ടിച്ചേർത്തു.
Comments (0)