
വൈത്തിരിയിൽ റെസ്റ്റോറന്റിന് അടുക്കളയിൽ നിന്ന് തീപിടിച്ചു
വൈത്തിരി: വയനാട് ജില്ലയിലെ വൈത്തിരിയിൽ റസ്റ്റോറന്റിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇഫ്താര്‍ റസ്റ്റോറന്റിലാണ് തീപിടുത്തമുണ്ടായത്. അടുക്കളയില്‍ നിന്നുമാണ് തീ പടര്‍ന്നത്. തുടര്‍ന്ന് ഡൈനിംഗ് ഭാഗത്തേക്ക് പടര്‍ന്നതോടെ കട ഭാഗികമായി നശിച്ചു. ഉച്ചനേരമായതിനാല്‍ കടയില്‍ നല്ല തിരക്കുള്ള സമയമായിരുന്നു .ഇരുനിലകളിലായി ഭക്ഷണം കഴിക്കാന്‍ ഇരുന്ന ആളുകളെ അവസരോചിതമായി സ്ഥാപനത്തിലുള്ളവര്‍ ഒഴിപ്പിക്കുകയുണ്ടായി. അപകടം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Comments (0)