
വയനാട് ജില്ലയിൽ ഇന്ന് പുറത്തിറങ്ങിയ തൊഴിലവസരങ്ങളും പ്രധാന അറിയിപ്പുകളും പരിശോധിക്കാം
ബത്തേരി ബീനാച്ചി ഗവ. ഹൈസ്കൂളിൽ അധ്യാപകരെ ദിവസവേതനത്തിനു നിയമിക്കുന്നു. എൽപി വിഭാഗം താൽകാലിക അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 4ന് രാവിലെ 10നും യുപി വിഭാഗത്തിലേക്ക് രാവിലെ 11നും എച്ച്എസ്ടി വിഭാഗത്തിൽ പകൽ 12നും സ്കൂൾ ഓഫിസിൽ നടക്കും.
വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജൂലൈ 1ന് രാവിലെ 10.30 ന് വൈത്തിരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേരും.
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ് കാറ്റഗറി നമ്പർ. 383/20) തസ്തികയുടെ കൂടിക്കാഴ്ച ജൂലൈ 5, 6, 7, 12 തീയതികളിൽ പിഎസ്സി ജില്ലാ ഓഫിസിൽ നടക്കും. 04936 202539.
Comments (0)