
അഞ്ചു വയസ്സിന് താഴെയുള്ള ആധാർ എടുക്കാത്ത കുട്ടികൾക്ക് ഇനി ആധാർ എടുക്കാം: എ ഫോർ ആധാർ ക്യാംപ് നാളെ
കൽപറ്റ: വയനാട് ജില്ലയിലെ 5 വയസ്സിനു താഴെയുള്ള ഇതുവരെ ആധാർ എടുക്കാത്ത എല്ലാ കുട്ടികൾക്കും ആധാർ എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടത്തുന്ന എ ഫോർ ആധാർ ക്യാംപിന്റെ അവസാനഘട്ട ക്യാംപ് നാളെ തിരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളിൽ നടക്കും. കുട്ടിയുടെ അമ്മയുടെയും അച്ഛന്റെയും ആധാർ കാർഡ്, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് സഹിതം കുട്ടിയോടൊപ്പം ആധാർ എൻറോൾമെന്റിനായി എത്തണം. ക്യാംപ് സംബന്ധിച്ച വിവരങ്ങൾക്കായി അങ്കണവാടി അധ്യാപികയുമായി ബന്ധപ്പെടാം. 04936 206265.
Comments (0)