
ആംബുലന്‍സ് ഡ്രൈവര്‍മാരുടെവാടക കുടിശ്ശികയ്ക്ക് പരിഹാരം
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ട്രൈബല്‍ വകുപ്പ് നല്‍കേണ്ട കുടിശികയ്ക്ക് പരിഹാരമായി.
അതേസമയം പട്ടികവര്‍ഗ വികസന വകുപ്പില്‍ നിന്നും ലഭിച്ച ഫണ്ടുപയോഗിച്ചാണ് ഏപ്രില്‍ 30 വരെയുള്ള കുടിശ്ശിക പരിഹരിച്ചത്. മാനന്തവാടി ബ്ലോക്കിന് കീഴില്‍ ഇത്തരത്തില്‍ 7,51,184 രൂപ വാഹന വാടകയിനത്തിലും മറ്റുമായി നല്‍കിയതായി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫണ്ട് വരുന്നതിന് അനുസരിച്ച് ഭാവിയിലും സമയബന്ധിതമായി വാടകയും മറ്റും നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)