
ജനറൽ നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കൽപറ്റ: ആരോഗ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ നഴ്സിങ് സ്‌കൂളുകളിലെ ജനറൽ നഴ്സിങ് കോഴ്സിലേക്ക് വിമുക്തഭടൻമാരുടെ ആശ്രിതർക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 20 ന് അകം ബന്ധപ്പെട്ട നഴ്സിങ് സ്‌കൂൾ പ്രിൻസിപ്പലിന് അപേക്ഷ നൽകണം. അപേക്ഷയുടെ പകർപ്പ് സൈനിക ക്ഷേമ ഡയറക്ടറുടെ ശുപാർശയ്ക്കായി ജില്ലാ സൈനിക ക്ഷേമ ഓഫിസറുടെ വിമുക്തഭട ആശ്രിത സർട്ടിഫിക്കറ്റ് സഹിതം 20 ന്അകം സൈനികക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷാഫോമും പ്രോസ്പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ www.dhskerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 04936 202668.
Comments (0)