Posted By Surya Staff Editor Posted On

വയനാട് ജില്ലയിൽ ഇന്ന് പുറത്തിറങ്ങിയ പ്രധാനപ്പെട്ട തൊഴിലവസരങ്ങൾ

അച്ചൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി കൊമേഴ്സ് സീനിയർ, എച്ച്എസ്എസ്ടി ഇക്കണോമിക്സ് ജൂനിയർ, എച്ച്എസ്എസ്ടി പൊളിറ്റിക്കൽ സയൻസ് ജൂനിയർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 3നു രാവിലെ 11ന്.

കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ  ജൂനിയർ കംപ്യൂട്ടർ സയൻസ്,  ജൂനിയർ മാത്​സ്, ജൂനിയർ പൊളിറ്റിക്കൽ സയൻസ്,  ജൂനിയർ കെമിസ്ട്രി, ജൂനിയർ ഇംഗ്ലിഷ്, ജൂനിയർ ഇക്കണോമിക്സ് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 3നു രാവിലെ 10ന്.

ബത്തേരി ഗവ. സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ  വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ ഇൻ അസിസ്റ്റൻ‌ഡ് ഡിസൈനർ- ഫാഷൻ, ഹോം ആൻ‍ഡ് മെയ്ഡ് അപ്‌സ് തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനു കൂടിക്കാഴ്ച 3 നു രാവിലെ 11 ന്.

തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ ഹിന്ദി (ജൂനിയർ) അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 4 നു രാവിലെ 11നു നടക്കും.


Comments (0)

Leave a Reply