Posted By Surya Staff Editor Posted On

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത



ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനഫലത്താൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച (ജൂലൈ രണ്ട്)  മുതൽ ബുധനാഴ്ച (ജൂലൈ 5) വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും, തിങ്കളാഴ്ച (ജൂലൈ 3) മുതൽ ബുധനാഴ്ച (ജൂലൈ 5) വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, ബുധനാഴ്ച (ജൂലൈ 5) ചിലയിടങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

Comments (0)

Leave a Reply